Skip to main content

കോവിഡ്: ജില്ലയിലെ അവശ്യ വസ്തു വില്പനശാലകൾക്ക് മാത്രം ജൂൺ 5,7,9  തീയതികളിൽ  തുറന്ന് പ്രവർത്തിക്കാൻ അനുമതി

 

കോവിഡ് രോഗ പ്രതിരോധതിന്റെ ഭാഗമായി ജില്ലയിലെ അവശ്യ വസ്തു വില്പനശാലകളായ റേഷന്‍ കടകള്‍, ഭക്ഷ്യവസ്തു വില്പന ശാലകള്‍, പലചരക്ക്, പഴം- പച്ചക്കറി, പാല്‍- പാലുല്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍, മത്സ്യ-മാംസ, കോഴിത്തീറ്റ- കാലിത്തീറ്റ വില്പന ശാലകള്‍, ബേക്കറികള്‍, ബില്‍ഡിംഗ് മെറ്റീരിയലുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ (ഇലക്ട്രിക്കല്‍, പ്ലംബിംഗ് വസ്തുക്കള്‍ ഉള്‍പ്പെടെ), പാക്കിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടെ വ്യാവസായിക മേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ തയ്യാറാക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രം ജൂൺ 5,7,9  തിയതികളിൽ  തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു.

രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമാണ്  സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. മറ്റു സ്ഥാപനങ്ങൾക്കൊന്നും തുറന്നു പ്രവർത്തിക്കാൻ അനുമതിയില്ല. അന്തര്‍ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ജില്ലയായതിനാലും രോഗ വ്യാപന നിരക്ക് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. മേൽ പറഞ്ഞ നിയന്ത്രണം ജില്ലയില്‍ (കണ്ടെയ്ന്മെന്റ്, ട്രിപ്പിള്‍ ലോക് ഡൗണ്‍ സോണുകളില്‍ ഉള്‍പ്പെടെ) നടപ്പാക്കും. 

ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയാണെങ്കിലും  പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും യോഗം അഭിപ്രായപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങൾ  തുറന്ന് വൃത്തിയാക്കാൻ അനുമതിയില്ല

ജില്ലയിൽ പൂർണമായും അടച്ചിട്ട പ്രദേശങ്ങളിൽ ഇന്ന് (ജൂൺ 5) ഉച്ചയ്ക്ക് ഒന്ന് വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് വൃത്തിയാക്കുന്നതിന് മെയ്‌ 31 ന് നൽകിയ അനുമതി റദ്ദാക്കിയതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ പോലീസ് മേധാവി ആർ .വിശ്വനാഥ്, എ.ഡി.എം എൻ.എം. മെഹ്റലി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ. പി റീത്ത എന്നിവർ പങ്കെടുത്തു.
 

date