Skip to main content

ജില്ലയിൽ നാളെ (ജൂൺ 05) ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ജൂൺ 05) ന് ജില്ലയിലെ ആറ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. വെങ്ങന്നൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. ജി.യു.പി.എസ് കുന്നാച്ചി 
എലപ്പുള്ളി
6. പെരിങ്ങോട്ടുകുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം 

ജില്ലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ ജൂൺ 04 വരെ 507139 പേരിൽ  പരിശോധന നടത്തി

ജില്ലയില്‍ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതല്‍ ജൂൺ 04 വരെ 507139 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 116673 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 04 ന് 1925 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നത്തെ (ജൂൺ 04) ടെസ്റ്റ് പോസിറ്റിവിറ്റി 19.70 ശതമാനമാണ്.

ഇന്ന് (ജൂൺ 04) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങള്‍ 

1. വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ, ആലത്തൂർ
2. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കൊല്ലങ്കോട് 
3. ഓങ്ങല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രം
4. ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ചാലിശ്ശേരി
5. അനങ്ങനടി ഹയർ സെക്കൻഡറി സ്കൂൾ, കോതകുറിശ്ശി
6. കോട്ടായി പ്രീമെട്രിക് ഹോസ്റ്റൽ (ആയുർവേദ ആശുപത്രിക്ക് സമീപം)

date