Skip to main content

പച്ചത്തുരുത്ത് പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും 

 

 

 

പച്ചത്തുരുത്ത് പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂൺ അഞ്ച് ) രാവിലെ 11 മണിക്ക് എം.എൽ.എ ഓഫീസ് അങ്കണത്തിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ബ്ലോക്ക് പ്രസിഡണ്ട്  സജിത പൂക്കാടൻ, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുഷ വി, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കടലുണ്ടി പഞ്ചായത്തിലെ കപ്പലങ്ങാടിയിൽ പരിപാടി നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.  ഈ പ്രദേശത്തെ ക്രിട്ടിക്കൽ കണ്ടൈൻമെന്റ് സോൺ ആക്കിയ പശ്ചാത്തലത്തിലാണ് ചടങ്ങ് എം.എൽ.എ ഓഫീസിലേക്ക് മാറ്റിയത്. 

ഇന്ന് (ജൂൺ അഞ്ച്)ഉച്ചയ്ക്ക് മൂന്ന് മണിക്ക് കൊയിലാണ്ടിഎസ്.എൻ.ഡി.പി കോളേജിൽ നടക്കുന്ന പരിപാടിയിൽ  കാനത്തിൽ ജമീല എം.എൽ.എ നവകേരളം സ്മരണിക പച്ചത്തുരുത്ത് നിർമ്മാണത്തിന് തുടക്കമിടും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കും. 

ജനുവരി ആറിന് വീടും പരിസരവും ശുചീകരണം നടത്തും.  തദ്ദേശ ഭരണ സ്ഥാപനങ്ങൾ എല്ലാ വീടുകൾക്കും ഇത് സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. വീടുകളിലെ ശുചീകരണത്തിൽ പങ്കാളിയാകാൻ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

date