Skip to main content

ഓഫീസ് പരിസരം ശുചീകരണം നടത്തി

 

 

 

ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ ജില്ലയിൽ ശുചീകരണ പരിപാടികൾ നടത്തും

സംസ്ഥാനത്താകെ നടക്കുന്ന ശുചീകരണ പരിപാടികളുടെ ഭാഗമായി ഇന്നലെ(ജൂൺ നാല്) ജില്ലയിലെ വിവിധ ഓഫീസുകളുടെ ശുചീകരണം നടന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഓഫീസുകൾ, ഘടകസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ  ഓഫീസ് പരിസരം ശുചീകരണത്തിൻ്റെ ഭാഗമായി ശുചീകരിച്ചു. ഹരിതകേരളം മിഷൻ ഓഫീസ് പ്രവർത്തിക്കുന്ന പ്ലാനിംഗ് സെക്രട്ടറിയേറ്റ് കെട്ടിടത്തിന്റെ പിൻഭാഗം ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശിൻ്റെ നേതൃത്വത്തിൽ മിഷൻ ടീം അംഗങ്ങൾ ചേർന്ന് ശുചീകരണം നടത്തി. കോവിഡ് കാലത്തിന് ശേഷം ഈ ഭാഗം കുറ്റികാട് കയറി വളർന്ന നിലയിലായിരുന്നു.

ജൂൺ അഞ്ച്, ആറ് ദിവസങ്ങളിൽ  വിപുലമായ ശുചീകരണ പരിപാടികളാണ് ജില്ലയിൽ നടക്കുക. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പുതിയ പച്ചത്തുരുത്തുകളുടെ നിർമ്മാണം, മുൻവർഷം നട്ടുപിടിപ്പിച്ചവയുടെ മെച്ചപ്പെടുത്തലിനുള്ള നടീൽ, മറ്റ് സ്ഥലങ്ങളിൽ വൃക്ഷത്തെ നടീൽ, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളുടെ ശുചീകരണം എന്നിവ നടക്കും. ശുചീകരണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങളും ശുചിത്വ മിഷനും നേതൃത്വം നൽകും.

ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, തദ്ദേശ ഭരണ സ്ഥാപനങ്ങൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷൻ എന്നിവ പൊതുജന പങ്കാളിത്തത്തൊടെയാണ് പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുന്നത്.

date