Skip to main content

ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ

എളേരിത്തട്ട് ഇ.കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ 2021-22 അധ്യയന വർഷത്തേക്ക് ജേർണലിസം, ഗണിതം, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്പ്യുട്ടി  ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവർ രജിസ്‌ട്രേഷൻ നമ്പർ, ജനന തീയ്യതി,വിദ്യാഭ്യാസ യോഗ്യതകൾ  എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 18ന് പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്. ജേർണലിസം രാവിലെ 10 മണി, ഗണിതം രാവിലെ 11 മണി കമ്പ്യൂട്ടർ സയൻസ് 12 മണി. ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ് നിയമനത്തിനുള്ള യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കിൽ  കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഫോൺ: 0467-2241345,9847434858

date