Skip to main content

കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോഴിക്കോട് ഉപകേന്ദ്രത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ മറ്റ് അര്‍ഹരായ വിഭാഗക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്.

സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയ്ക്ക് നേരിട്ടും, 135 രൂപ മണി ഓര്‍ഡറായി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ്, സി-ആപ്റ്റ്, നെല്ലിക്കോട് സ്‌ക്കൂള്‍ ബില്‍ഡിംഗ്, ടി.പി ശങ്കരന്‍ റോഡ്, ചേവായൂര്‍ (പി.ഒ), കോഴിക്കോട് എന്ന വിലാസത്തില്‍ തപാലിലും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 16. ഫോണ്‍: 0495 2356591.
 

date