Skip to main content

കോവിഡ് വാക്‌സിനേഷന്‍: ജില്ലയില്‍ 8,38,932 പേര്‍ വാക്സിന്‍ സ്വീകരിച്ചു

മലപ്പുറം ജില്ലയില്‍ 8,38,932 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 6,91,908 പേര്‍ ഒന്നാം ഡോസും 1,47,024 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചിട്ടുള്ളത്.

18 മുതല്‍ 44 വയസ് വരെ പ്രായമുള്ള 67,884 പേരാണ് ഒന്നാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 1,705 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. 45 വയസിനു മുകളില്‍ പ്രായമുള്ള 5,30,077 പേര്‍ ആദ്യഘട്ട വാക്സിനും 86,656  പേര്‍ രണ്ടാം ഘട്ട വാക്സിനും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ 41,150 പേരാണ് ഒന്നാം ഘട്ട വാക്സിന്‍ സ്വീകരിച്ചത്. 28,295 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. കോവിഡ് മുന്നണി പോരാളികളില്‍ 19,250  പേര്‍ ഒന്നാം ഡോസും 17,468 പേര്‍ രണ്ടാം ഡോസുമാണ് സ്വീകരിച്ചത്. പോളിംഗ് ഉദ്യോഗസ്ഥരില്‍ 12,900 പേരാണ് ഇതുവരെ രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ചത്. 33,547 പേര്‍ ഒന്നാം ഡോസ് വാക്സിനും എടുത്തിട്ടുണ്ട്.

date