Skip to main content

കുട്ടമ്പുഴ ആദിവാസി ഊരുകളിൽ കോവിഡ്പ്രതിരോധ നടപടികൾ പുരോഗമിക്കുന്നു 

  എറണാകുളം: കുട്ടമ്പുഴ വില്ലേജിലെ കുഞ്ചിപ്പാറ, തലവച്ചപാറ ആദിവാസികുടികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരെ കോതമംഗലം താലൂക്കിലെ വിവിധ ഡി.സി.സികളിലേക്ക് മാറ്റുന്ന നടപടി അന്ത്യമഘട്ടത്തിൽ. ഉൾവനത്തിലെ ആദിവാസി കുടികളിൽ കോവിഡ് രോഗബാധ ഉണ്ടായ സാഹചര്യത്തിലാണ് വിവിധ സർക്കാർ വകുപ്പുകൾ സംയുക്തമായി വ്യാപക പരിശോധന നടത്തിയത്.
  ആദിവാസികുടികളിൽ കഴിഞ്ഞ ദിവസങ്ങളിലായി  നടത്തിയ 264 ആർ.ടി.പി.സി.ആർ  പരിശോധനയിൽ 157 പേരിൽ രോഗം സ്ഥിരീകരിച്ചു. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, പിണ്ടിമന, കീരമ്പാറ, കോട്ടപ്പടി , കവളങ്ങാട്, പൈങ്ങോട്ടൂർ, കല്ലാരിമംഗലം, കോമതമംഗലം എന്നീ ഡി.സി.സികളിലേക്കാണ് ഇവരെ മാറ്റുന്നത്. വനപാതയിലൂടെ എട്ട് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് ഇവരെ ബ്ലാവന കടവിൽ എത്തിക്കുന്നത്. 
     മഴ കനക്കുന്നതിന് മുൻപ് മുഴുവൻ പേരെയും ഡി.സി.സികളിൽ എത്തിക്കുവാനാണ് കോതമംഗലം തഹസീൽദാർ കെ. എം.നാസറിന്റെ നേതൃത്വത്തിൽ റവന്യൂ, ആരോഗ്യം, പഞ്ചായത്ത്‌, പോലീസ്, ട്രൈബൽ, വനം വകുപ്പുകളെ ഏകോപ്പിച്ചുള്ള പ്രവർത്തനം. കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വാരിയം കോളനിയിൽ മെഗാ പരിശോധനാ ക്യാമ്പ് നടത്തും.

date