Skip to main content

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് 

കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ 2017-ലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ  മുകളിലോ ലഭിച്ച ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് 2500/- രൂപാ വീതം ക്യാഷ് അവാര്‍ഡ് നല്‍കും.  40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിത്വം ഉള്ളവരും, വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുളളതുമായ ഭിന്നശേഷിക്കാര്‍ മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ നവംബര്‍ 31 നകം അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം www.hpwc.kerala.gov.in ല്‍ ലഭ്യമാണ്. ഫോണ്‍ : 0471 - 2347768.

പി.എന്‍.എക്‌സ്.4859/17

date