വാഴ ഉല്‍പന്നങ്ങളില്‍ നിന്ന് അലങ്കാര വസ്തുക്കളും ഭക്ഷ്യവിഭവങ്ങളും സ്ത്രീകള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം
പീച്ചി ജനമൈത്രി പൊലീസ് കണ്ണാറ വാഴ ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് പീച്ചി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 50 സ്ത്രീകള്‍ക്ക് വാഴയുടെ ഉപോല്‍പന്നങ്ങള്‍ ഉപയോഗിച്ച് വിവിധതരം അലങ്കാര വസ്തുക്കളും ഭക്ഷ്യ വിഭവങ്ങളും ഉണ്ടാക്കുന്നതിനുള്ള ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. 45 മിനിറ്റ് വീതമുള്ള പത്ത് ദിവസത്തെ ഓണ്‍ലൈന്‍ ക്ലാസുകളാണ് നല്‍കുക.
വാഴനാര് കൊണ്ടുള്ള വിവിധ അലങ്കാര ഇനങ്ങള്‍, വാഴ വിഭവങ്ങള്‍ കൊണ്ടുള്ള വൈവിധ്യമാര്‍ന്ന് ഭക്ഷ്യവിഭവങ്ങള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള പരിശീലനം ലഭിക്കും. 15 നും 45 നും ഇടയില്‍ പ്രായമുള്ള പാണഞ്ചേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ജൂണ്‍ 15 വൈകീട്ട് 5 മണി. https://forms.gle/kpcNhNAESbaenJTi9 എന്ന ലിങ്കില്‍ കയറി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്ഡൗണില്‍ വീടുകളില്‍ തന്നെ ഇരിക്കേണ്ടി വരുന്ന സ്ത്രീകളുടെ വിരസത അകറ്റുന്നതിനും അവരുടെ മാനസിക ഉന്മേഷത്തിനും അവരെ
ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കുന്നതിനും വേണ്ടിയാണ് 'ഹരിതം അതിജീവനം 2' എന്ന പേരില്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് പീച്ചി പൊലീസ് ഇന്‍സ്പെക്ടര്‍ എസ്.ഷുക്കൂര്‍, വാഴ ഗവേഷണ കേന്ദ്രം പ്രൊഫസര്‍ ആന്‍റ് ഹെഡ് ഡോ. പി.ബി പുഷ്പലത എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ -9747550231), സനല്‍കുമാര്‍ (9544931077)
- Log in to post comments