Post Category
തിരുവല്ലം ഹോമിയോ ഡിസ്പെൻസറിയിൽ കോവിഡാനന്തര പരിചരണം
തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ലം ഗവ. ഹോമിയോ ഡിസ്പെൻസറിൽ ആരംഭിച്ച കോവിഡാനന്തര ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൗൺസിലർ ഡി. ശിവൻകുട്ടി നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ബി. മേരി ബിന്ദു അധ്യക്ഷത വഹിച്ചു. കെ.ജി. സനൽ, രാജീവ്, ഫാർമസിസ്റ്റ് കവിത കുമാരി, അറ്റൻഡർ അഖിലാ ജോൺ തുടങ്ങിയവർ സംസാരിച്ചു.
date
- Log in to post comments