വായനാപക്ഷാചരണം: വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം
വായനാപക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഉപന്യാസ രചന മത്സരം നടത്തുന്നു. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായാണ് മത്സരം. അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വായിച്ച പുസ്തകത്തിലെ ഇഷ്ടപ്പെട്ട കഥാപാത്രത്തെക്കുറിച്ച് വിവരിക്കുന്ന കുറിപ്പ് അയയ്ക്കണം. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ 'പുതിയ കാലവും വായനയും' എന്ന വിഷയത്തില്‍ ഉപന്യാസം തയ്യാറാക്കി അയക്കണം. vayanavaaram2021@gmail.com മെയിലിലാണ് രചനകള്‍ അയയ്ക്കേണ്ടത്. അവസാന തീയതി ജൂണ്‍ 22. വിദ്യാര്‍ത്ഥിയുടെ പേര്, ക്ലാസ്സ്, സ്‌കൂള്‍, ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ട്രേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-04742794911
(പി.ആര്‍.കെ നമ്പര്‍.1495/2021)
- Log in to post comments