Skip to main content

വായനാദിനാചരണം ; ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റേയും മഹിളാ ശക്തി കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ വായന ദിനത്തില്‍  നിങ്ങളുടെ വായന അനുഭവം; വായനയുടെ പ്രാധാന്യം എന്ന വിഷയത്തില്‍  ഓണ്‍ലൈന്‍ ചര്‍ച്ച സംഘടിപ്പിച്ചു.   ദേശീയ അധ്യാപക അവാര്‍ഡ് ജേതാവും ചെറിയാക്കര ജിഎല്‍പി സ്‌കൂള്‍ അധ്യാപകനുമായ മഹേഷ് കുമാര്‍  ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ കവിത റാണി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഷീബ മുംതാസ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിന്ദു. സി.എ, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബിജു.പി എന്നിവര്‍ കുട്ടിക്കാല വായന അനുഭവങ്ങള്‍ പങ്കുവെച്ചു. എഴുത്തുകാരനും ബളാന്തോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ ബിജു ജോസഫ്, ബെറ്റര്‍ ലൈഫ് എന്‍.ജി.ഒ  സ്ഥാപകൻ മോഹന്‍ദാസ് വയളംകുഴി, ഐ സി ഡി എസ് കാഞ്ഞങ്ങാട്  അഡീഷണല്‍  സി.ഡി.പി.ഒ ഷൈനി ഐസക്ക്, ഐ.സി.ഡി.എസ് നീലേശ്വരം സി.ഡി.പി.ഒ ലൂസി, അങ്കണവാടി പ്രവര്‍ത്തകര്‍  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  മഹിളാ ശക്തി കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ ശില്‍പ. കെ സ്വാഗതവും, വുമണ്‍ വെല്‍ഫയര്‍ ഓഫീസര്‍ സുന എസ്. ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ജില്ലാ  കോര്‍ഡിനേറ്റര്‍ പ്രസീത.എം പരിപാടിയ്ക്ക് നേതൃത്വം നല്‍കി. 100 പേര്‍ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍  പങ്കെടുത്തു.

date