ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം, നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ ആചരിക്കും
അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21-ന് നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ കേരളത്തിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലും മാഹിയിലും യൂത്ത് ക്ലബ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും പങ്കെടുപ്പിച്ചുക്കൊണ്ട് യോഗാ പരിശീലനവും ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കുമെന്ന് നെഹ്‌റു യുവ കേന്ദ്ര സംഘാതാന്‍ കേരള -ലക്ഷദീപ് മേഖല സ്റ്റേറ്റ് ഡയറക്ടര്‍ കുഞ്ഞഹമ്മദ്. കോവിഡ് മഹാമാരിയുടെ പശ്ചാതലത്തില്‍ നെഹ്റു യുവ കേന്ദ്രത്തില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ് അംഗങ്ങളും സന്നദ്ധ പ്രവര്‍ത്തകരും വീടുകളില്‍ കുടുംബാംഗങ്ങളോടൊത്ത് യോഗ ചെയ്യും. യോഗാചാര്യരുടെയും യോഗാ ട്രൈയിനര്‍മാരുടെയും സഹായത്തോടെ എല്ലാ ജില്ലകളിലും പരിശീലനം നല്‍കിയിട്ടുണ്ട്. ഇതിനോടൊപ്പം വിവിധ ജില്ലകളില്‍ യോഗാദിന ഫോട്ടൊഗ്രാഫി-വീഡിയൊ മത്സരം, ക്വിസ്, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍, വെബിനാറുകള്‍ തുടങ്ങിയ പരിപാടികളും ഒരുക്കിയിട്ടുണ്ട്. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, ചിഞ്ചു റാണി, എം.പി മാരായ കെ. മുരളീധരന്‍, വി.കെ ശ്രീകണ്ഠന്‍, എം.എല്‍.എ മാരായ കെ.വി സുമേഷ്, എന്‍.എ നെല്ലിക്കുന്ന്, പി. ഉബൈദുള്ള, ലിന്റ്‌റൊ ജോസഫ്, സി.ആര്‍ മഹേഷ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ റഫീഖ, തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയ ങ്ങോട്ടില്‍, പ്രധാനമന്ത്രിയുടെ അഡൈ്വസറായിരുന്ന ടി.കെ.എ നായര്‍, സിനിമാ സംവിധായകന്‍ ലാല്‍ ജോസ്, ബ്രഹ്‌മകുമാരി മീന തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പരിപാടികളില്‍ യോഗാദിന സന്ദേശം നല്‍കും. ഫോട്ടോഗ്രാഫി മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ യോഗ പരിശീലിക്കുന്ന ഫോട്ടോകള്‍ എടുത്തു 21 ന് വൈകുന്നേരം 6 മണിക്ക് മുന്‍പായി 9526855487 എന്ന വാട്ട്സ് ആപ്പ് നമ്പറില്‍ അയക്കണം .മികച്ച ഫോട്ടോകള്‍ക്ക് ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും .
--
- Log in to post comments