Skip to main content

പ്രൈമറി /സെക്കന്‍ററി എയ്ഡ് പദ്ധതി, ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു

 

 

ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി  വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അധ്യായന വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്കായി (യൂണിഫോം, കുട, ബാഗ്, സ്റ്റേഷനറി തുടങ്ങിയ വാങ്ങുന്നതിന്) ഒരു വിദ്യാര്‍ത്ഥിക്ക് 2000 രൂപ വീതം പ്രൈമറി/ സെക്കന്‍ററി എയ്ഡ് പദ്ധതി പ്രകാരം അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട പ്രധാന അധ്യാപകര്‍ അര്‍ഹതയുള്ള എല്ലാ പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെയും അപേക്ഷകള്‍ ഇ ഗ്രാന്‍റ്സ് 3.0 പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബന്ധപ്പെട്ട ബ്ലോക്ക് / മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍ : 0487 2362381.

date