മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മണ്ണന്തലയിലെ ഗവ.പ്രി എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഗ്രാജുവേറ്റ് തലത്തിലുള്ള പി.എസ്.സി പരീക്ഷകൾക്കുവേണ്ടി ആറുമാസം ദൈർഘ്യമുള്ള സൗജന്യ പരിശീലനം നൽകുന്നു. ഡിഗ്രി അടിസ്ഥാന യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്കും ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള മറ്റ് പിന്നാക്ക വിഭാഗക്കാർക്കും അപേക്ഷിക്കാം. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും. ജൂലൈ 12 ന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ജൂലൈ രണ്ടിന് മുൻപ് ഗവ.പ്രി എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നേരിട്ടോ, ഫോട്ടോ പതിച്ച അപേക്ഷ സ്‌കാൻ ചെയ്ത് petctvm@gmail.com എന്ന ഇമെയിലിലേക്കോ അയയ്ക്കാം. അപേക്ഷ ഗവ.പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ലഭിക്കും. ഫോൺ:0471-2543441.
പി.എൻ.എക്സ് 1945/2021
- Log in to post comments