Skip to main content

ഫോട്ടോഗ്രാഫര്‍ ഒഴിവ്

 

 

 

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. 
പ്ലസ്ടു യോഗ്യതയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും നേടിയവര്‍ക്ക് അപേക്ഷിക്കാം.  പ്രായം 20നും 30നുമിടയില്‍.  അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം.  കോഴിക്കോട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം.  ക്രിമിനല്‍    കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവരാകരുത്.  കരാര്‍ തീയതി മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് കാലാവധി. പ്രതിമാസ വേതനം 15,000 രൂപ.  താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ക്യാമറയുമായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജൂലൈ 22 ന് രാവിലെ 11 ന് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.  ഫോണ്‍:  0495 2370225.

date