Post Category
വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം
തൊഴിൽ വകുപ്പിന്റെ കീഴിലുള്ള കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ വിവിധ ജില്ലാ ഓഫീസുകളിലെ ഒഴിവുകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനം നടത്തും. കാസർകോട് ജില്ലയിൽ ഹെഡ് ക്ലർക്ക്, യൂ.ഡി ക്ലർക്ക് തസ്തികകളിലും പത്തനംതിട്ട, എറണാകുളം, കാസർകോട് ജില്ലകളിൽ എൽ.ഡി ക്ലർക്ക്, എൽ.ഡി ടൈപ്പിസ്റ്റ് തസ്തികകളിലുമാണ് നിയമനം. കെ.എസ്.ആർ പാർട്ട്-1, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ, വകുപ്പു മേധാവിയിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷയുടെ രണ്ട് പകർപ്പുകൾ സെക്രട്ടറി, കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ്, നിർമ്മാൺ ഭവൻ, മേട്ടുക്കട, തൈയ്ക്കാട് പി.ഒ, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ 31 നകം ലഭിക്കണം.
പി.എൻ.എക്സ് 2361/2021
date
- Log in to post comments