Post Category
ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനം
ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രവേശനത്തിന് അവസരം. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലെ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിങ് ടെക്നോളജിയുടെ ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കന്‍ഫെക്ഷണറി ഫുഡ് ആന്റ് ബീവറേജ് സര്‍വീസ്, ഹൗസ് കീപ്പിങ് ഓപ്പറേഷന്, ഫ്രന്റ് ഓഫീസ് ഓപ്പറേഷന് എന്നീ ഒന്നര വര്‍ഷത്തെ തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ അക്കമഡേഷന്‍ ഓപ്പറേഷന്‍സ് ആന്റ് മാനേജ്മെന്റ് കോഴ്സിന് യുജിസി അംഗീകൃത ബിരുദമാണ് യോഗ്യതാ മാനദണ്ഡം. എസ്സി /എസ്ടി വിഭാഗങ്ങള്‍ക്ക് സീറ്റ് സംവരണവും വയസിളവുമുണ്ട്. ഫോണ്‍- 9447094245.
date
- Log in to post comments