Skip to main content

ഡി കാറ്റഗറി പ്രദേശങ്ങളില്‍ കോവിഡ് പരിശോധന വ്യാപകമാക്കും

ജില്ലയിലെ കോവിഡ് വ്യാപന തോത് കുറയ്ക്കുന്നതിന് ഡി കാറ്റഗറിയില്‍പ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍. പരിശോധനകള്‍ വ്യാപകമാക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഓണ്‍ലൈനായി ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. മൈക്രോ കണ്ടയിന്‍മെന്റ് സോണുകളില്‍ നിയന്ത്രണം കൂടുതല്‍ ശക്തമാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍  വിട്ടുവീഴ്ചകള്‍ പാടില്ലെന്നും  കലക്ടര്‍ നിര്‍ദ്ദേശം  നല്‍കി .
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കായി നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആശുപത്രികളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ അഭാവം പരിഹരിക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളും. സിക്ക, ഡങ്കി വൈറസുകളെ പ്രതിരോധിക്കുന്നതിന് ജില്ലാതലത്തില്‍ പ്രത്യേക പദ്ധതികള്‍ തന്നെ നടപ്പിലാക്കും.
ജില്ലാ വികസന കമ്മീഷണര്‍ അസിഫ് കെ. യൂസഫ്,  സബ്കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ അരുണ്‍ എസ്.നായര്‍, എ.ഡി.എം. സാജിത ബീഗം, ഡി.എം.ഒ. ഡോ.ആര്‍.ശ്രീലത, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍.1768/2021)
 

date