Post Category
സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം: മന്ത്രി
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിലേക്കുള്ള കാലാവധി കഴിയാറായ റാങ്കുലിസ്റ്റുകളിൽ നിന്നും പരമാവധി ഉദ്യോഗാർഥികൾക്ക് നിയമനം ഉറപ്പാക്കാൻ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ തസ്തികകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ നിർദ്ദേശിച്ചു. ഒഴിവുകൾ റിപ്പോർട്ടുചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. സിവിൽ സപ്ലൈസ് കോർപ്പറേഷനിലെ വിവിധ തസ്തികകളിൽ ഉൾപ്പെട്ടിട്ടുള്ള റാങ്ക് ഹോൾഡേഴ്‌സ് സംഘടനകളുടെ അഭ്യർത്ഥനയെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്.
പി.എൻ.എക്സ് 2375/2021
date
- Log in to post comments