Skip to main content

ഓപ്പറേഷന്‍ ശരണബാല്യം പദ്ധതി ഉദ്ഘാടനം ഇന്ന് (16ന്) പമ്പയില്‍

ജില്ലയില്‍ തീര്‍ഥാടന കാലത്ത് ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം എന്നിവ തടയുന്നതിനായി സാമൂഹ്യനീതി വകുപ്പ്- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാഭരണകൂടത്തിന്‍റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷന്‍ ശരണബാല്യം പദ്ധതിയുടെ ഉദ്ഘാടനം  ഇന്ന് (16ന്)  വൈകിട്ട് 4ന്  ആരോഗ്യ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍ പമ്പയില്‍ നിര്‍വഹിക്കും. രാജു എബ്രഹാം എംഎല്‍എ  അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പൊലീസ് മേധാവി ഡോ.സതീഷ് ബിനോ,  എ.ഡി.എം. അനു എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    പരിപാടിയുടെ ഭാഗമായി ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണ വിമുക്ത തീര്‍ത്ഥാടനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഹ്രസ്വ ബോധവത്ക്കരണ ചലച്ചിത്ര പ്രദര്‍ശനവും നടക്കും.                                       (പി എന്‍പി 3071/17)
 

date