Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തി

 

 

 

ജില്ലയിൽ കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് 
 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണുകളിൽ ഉൾപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിറക്കി. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ 2,6,7,8,11,17,19,21 വാർഡുകൾ, കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 11, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 7, മാവൂർ ഗ്രാമപഞ്ചായത്തിലെ 17,8,9 വാർഡുകൾ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ വാർഡ് 3 ലെ കല്ലോട് അങ്കണവാടി- നാഗത്ത് ഭാഗങ്ങൾ, കടലുണ്ടി ഗ്രാമപഞ്ചായത്തിലെ വാർഡ് 18, വാർഡ് 3 ചാലിയം അങ്ങാടി, കണ്ട്‌റംപള്ളി മൻഞ്ചിങ്ങൽ റോഡ്, വാർഡ് 8ലെ എടക്കഴിക്കടവ് റോഡ്-പഴയ ബാങ്ക്-ഫറോക്ക് കടലുണ്ടി റോഡ്, വാർഡ് 21 ലെ പിഡബ്ല്യുഡി റോഡ്-പൊന്നേരമ്പത്ത് അമ്പലം-കോളനി റോഡ്- ക്രസന്റ് സ്‌കൂൾ, ചെങ്ങോട്ട്കാവ്  ഗ്രാമപഞ്ചായത്ത് വാർഡ് 12ലെ സൗത്ത് -ഓരോട്ടുകുനി റോഡ് ഈസ്റ്റ്-ചാലിൽ പാഠം റോഡ് നോർത്ത്-ചെലിയ റോഡ് വെസ്റ്റ്-കനാൽ റോഡ്, കുന്നമംഗലം  ഗ്രാമപഞ്ചായത്ത് വാർഡ് 8ലെ കിഴക്കേമുനംമ്പാറ, പെയിലിങ്ങൽ,പുത്തൻവീട്  പ്രദേശങ്ങളാണ് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്. 
ജില്ലയിലെ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും കോവിഡ് സ്ഥിരീകരിച്ച  വ്യക്തികളുമായി സമൂഹത്തിലെ നിരവധി ആളുകൾക്ക് സമ്പർക്കമുണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ രോഗം കൂടുതൽ പേരിലേക്ക് പകരാതിരിക്കാനും ഈ വ്യക്തികളുമായി സമ്പർക്കത്തിലുണ്ടയിരുന്നവർ സമൂഹത്തിലെ മറ്റുള്ളവരുമായി കൂടുതൽ ഇടപെടുന്നത് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായാണ് നിയന്ത്രണമെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

date