Skip to main content

നിലമ്പൂര്‍ ഗവണ്‍മെന്റ് കോളേജ് യാഥാര്‍ഥ്യമാകുന്നു

മലപ്പുറം ജില്ലയിലെ മലയോര മേഖലയുടെ സ്വപ്ന പദ്ധതിയായ നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജ് യാഥാര്‍ഥ്യമാവുന്നു. നിലമ്പൂര്‍ താലൂക്കില്‍ അമരമ്പലം വില്ലേജിലെ അഞ്ച് ഏക്കര്‍ സ്ഥലത്താണ് കോളജ് കെട്ടിടം നിര്‍മിക്കുന്നത്. കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും കെട്ടിട നിര്‍മാണത്തിനുമായി 12,07,30,379 രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

കിഫ്ബിയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. അക്കാദമിക് ബ്ലോക്കുകള്‍, ലൈബ്രറി, കംപ്യൂട്ടര്‍ ലാബ്, ലാംഗ്വേജ് ലാബ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, ശുചിമുറികളും അടിസ്ഥാന സൗകര്യങ്ങളും, ഫയര്‍ പ്രൊട്ടക്ഷന്‍, ഭൂമി, റോഡ് എന്നിവയുടെ വികസനം എന്നിവയ്ക്കാണ് തുക ലഭ്യമാക്കുന്നത്. നിലവില്‍ പൂക്കോട്ടുംപാടം ടൗണിലെ വാടക കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തിക്കുന്നത്. പി.വി അന്‍വര്‍ എം.എല്‍.എയുടെയും നിലമ്പൂര്‍ ഗവ. കോളജ് കര്‍മ്മസമിതിയുടെയും നേതൃത്വത്തിലാണ് കലാലയത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.

date