Skip to main content

ലോക സാക്ഷരതാ ദിനം ജില്ലയിലെങ്ങും സാക്ഷരതാ പതാക ഉയര്‍ന്നു

ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ സാക്ഷരതാ പതാക ഉയര്‍ത്തി. സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ എം.മുഹമ്മദ് ബഷീര്‍, ഉഷാ തമ്പി, ബീന ജോസ്, അംഗങ്ങളായ കെ.ബി.നസീമ, എന്‍.സി.പ്രസാദ്, അമല്‍ ജോയി, ബിന്ദു പ്രകാശ്, സുരേഷ് താളൂര്‍, മീനാക്ഷി രാമന്‍, വിജയന്‍.കെ, സുശീല.എ.എന്‍, സെക്രട്ടറി ശിവപ്രസാദ്.ആര്‍, പി.എ.യു പ്രോജക്റ്റ് ഡയറക്ടര്‍ പി.സി.മജീദ്,  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സ്വയ നാസര്‍, ലൈബ്രറി കൗണ്‍സില്‍ വൈത്തിരി താലൂക്ക് സെക്രട്ടറി സി.എം.സുമേഷ്, ഓഫീസ് സ്റ്റാഫ് എ.എസ്.ഗീത, പി.വി.ജാഫര്‍, എം.കെ.വസന്ത, എന്നിവര്‍ പങ്കെടുത്തു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും പതാക ഉയര്‍ത്തി. ചടങ്ങുകളില്‍ മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകരെയും മുതിര്‍ന്ന പഠിതാക്കളെയും ആദരിച്ചു.  

മാനന്തവാടി ബ്ലോക്ക്പഞ്ചായത്ത് നേതൃത്വത്തില്‍ ലോക സാക്ഷരതാ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍  പ്രസിഡന്റ് ജസ്റ്റിന്‍ ബേബി സാക്ഷരത പതാക ഉയര്‍ത്തി. തുടര്‍ വിദ്യാഭ്യാസത്തിലൂടെ മികച്ച നേട്ടം കൈവരിച്ച പഠിതാക്കളെയും, പ്രേരക്മാരെയും ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. തുടര്‍ സാക്ഷരതയിലൂടെ പ്ലസ്ടു പരീക്ഷ എഴുതിയ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍, തുല്യതാ പരിപാടിയിലൂടെ നാലാം തരം മുതല്‍ പ്ലസ്ടു വരെ യോഗ്യത നേടിയ വി.പി.കേശവന്‍, തുല്യത പഠിതാക്കള്‍ക്കുള്ള സംസ്ഥാന കലോല്‍സവത്തില്‍ ഉപന്യാസ രചനയില്‍ ഒന്നാം സ്ഥാനം നേടിയ റോമിയോ ബേബി, പ്രേരക്മാരായ മുരളീധരന്‍, കെ.പി ബാബു, ജസി തോമസ്, ക്ലാരമ്മ, ബ്ലോക്ക് നോഡല്‍ പ്രേരക് ലീലാ ഷാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍ അധ്യക്ഷത വഹിച്ചു നോഡല്‍ പ്രേരക് മുരളീധരന്‍ സ്വാഗതവും ലീല ഷാജന്‍ നന്ദിയും പറഞ്ഞു.

date