Skip to main content

കൂടിക്കാഴ്ച

ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍ കണിയാമ്പറ്റ വൃദ്ധ വികലാംഗ സദനത്തില്‍ 2021 - 22 സാമ്പത്തിക വര്‍ഷം നടപ്പിലാക്കി വരുന്ന വയോ അമൃതം പദ്ധതിയിലേക്ക് മെഡിക്കല്‍ ഓഫീസര്‍, അറ്റന്റര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍ യോഗ്യത - ബി.എ.എം.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍. പ്രായം 18 നും 35നും ഇടയ്ക്ക്. കൂടിക്കാഴ്ച സെപ്റ്റംബര്‍ 15 ന് രാവിലെ 10.30 ന് കല്‍പ്പറ്റ നോര്‍ത്ത് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.
അറ്റന്റര്‍ യോഗ്യത - ഏഴാം ക്ലാസ്/ തത്തുല്യ യോഗ്യത. പ്രായം 18 നും 35 നും ഇടയ്ക്ക്. സെപ്റ്റംബര്‍ 17ന് രാവിലെ 10.30 ന്  ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. ഫോണ്‍ 04936 203906.

date