Skip to main content

ജില്ലാ കലക്ടറായി എ. ഗീത നാളെ (വ്യാഴം) ചുമതലയേല്‍ക്കും

വയനാട് ജില്ലാ കലക്ടറായി എ. ഗീത നാളെ (വ്യാഴം) രാവിലെ 11.30 ന് ചുമതലയേല്‍ക്കും. 2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. സംസ്ഥാന എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ പദവിയിലിരിക്കെയാണ് പുതിയ നിയമനം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയില്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ഗീത ലോ സെക്രട്ടറിയേറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്, കേരള ജനറല്‍ സര്‍വീസസില്‍ ഡിവിഷണല്‍ എക്കൗണ്ടന്റ്, കൊല്ലം ജില്ലയില്‍ ഡെപ്യൂട്ടി കലക്ടര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

ബി.കോം, എല്‍.എല്‍.ബി, എം.ബി.എ (എച്ച്.ആര്‍) ബിരുദം നേടിയിട്ടുണ്ട്. എല്‍.എല്‍.ബിക്ക് കേരള യൂണിവേഴ്‌സിറ്റിയില്‍ ഒന്നാം റാങ്ക് ആയിരുന്നു. പാലക്കാട് ചിറ്റൂര്‍ സ്വദേശിനിയായ ഗീത തിരുവനന്തപുരത്താണ് താമസം.

date