നിപ,കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും- മന്ത്രി എ.കെ.ശശീന്ദ്രന്‍
നിപ വാര്‍ത്താ കുറിപ്പ് - 29
10.09.2021
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോഴിക്കോട്
എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ നിപ-കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. നിപ, കോവിഡ് ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം. ഡി.എം.ഒ ഡോ: ജയശ്രീ, ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.ദിവ്യ, ആര്‍ദ്രം പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ.അഖിലേഷ് തുടങ്ങിയവര്‍ നിര്‍ദ്ദേശങ്ങള്‍ പങ്കുവെച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.എം.ഷാജി, കെ.പി.ഷീബ, പി.പി.നൗഷീര്‍, എ.സരിത, കെ.ടി.പ്രമീള ,സി.കെ.രാജന്‍ കൗണ്‍സിലര്‍മാരായ ഒ.പി.ഷിജിന വി.പി.മനോജ്, എം.മനോഹരന്‍, എസ്.എം.തുഷാര, ഇ.പി.സഫീന തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments