Skip to main content

ഏജൻസി റദ്ദാക്കി

തിരുവനന്തപുരം ജില്ലയിൽ അതിയന്നൂർ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ മുഖേന മഹിളാപ്രധാൻ ഏജന്റായി നിയമിതയായ കാഞ്ഞിരംകുളം പോസ്റ്റോഫീസിലെ ആർ.വസന്തകുമാരിയുടെ (സി.എ. നം. 7/ATR/80)-ാം നമ്പർ ഏജൻസി, പണം തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായതിനെ തുടർന്ന്, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ റദ്ദു ചെയ്തു. പൊതുജനങ്ങൾ പോസ്റ്റോഫീസ് ആർ.ഡി. നിക്ഷേപവുമായി ബന്ധപ്പെട്ട് ഈ ഏജന്റുമായി പണമിടപാട് നടത്തരുതെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടർ അറിയിച്ചു.  പോസ്റ്റോഫീസിൽ ആർ.ഡി. നിക്ഷേപം നടത്തി വരുന്ന എല്ലാ നിക്ഷേപകരും അതാതു മാസം അവരുടെ അക്കൗണ്ട് പാസ്സ്ബുക്ക് പരിശോധിച്ച് കൃത്യത ഉറപ്പു വരുത്തണം.  ജില്ലയിലെ മഹിളാപ്രധാൻ ഏജന്റുമാരുടെ പ്രവർത്തനം സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാം.  വിലാസം: ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, സി.ഐ. പരമേശ്വരൻപിള്ള റോഡ്, വഞ്ചിയൂർ, തിരുവനന്തപുരം-695035, ഫോൺ:0471-2478731, മൊബൈൽ നം.8547454534, ഇ-മെയിൽ: nsdtvmdist@gmail.com.
പി.എൻ.എക്‌സ്. 3279/2021

date