Skip to main content

എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് അപേക്ഷ ക്ഷണിക്കുന്നു.

         പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കേന്ദ്ര - സംസ്ഥാന പൊതു മേഖലാ സ്ഥാപനങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്ന എംപ്ലോയബിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാംപദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ്, ബാങ്കിങ് സര്‍വീസ് തുടങ്ങിയ വിവിധ മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും മുന്‍വര്‍ഷങ്ങളില്‍ മികച്ച  റിസല്‍ട്ട് സൃഷ്ടിക്കുകയും ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍  പ്രവേശനം നേടിയിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ w.w.w.bcdd.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍ 0495-2377786.

 

date