Skip to main content

പി.എം യുവയോജന പുരസ്‌ക്കാര നിറവില്‍ തൃശൂര്‍

കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പൈലറ്റ് പദ്ധതിയായ പ്രധാനമന്ത്രി യുവയോജന 2.0 (പി.എം യുവ) പുരസ്‌ക്കാര പ്രഖ്യാപന ചടങ്ങ് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. യുവജനങ്ങളെ തൊഴില്‍ അന്വേഷകര്‍ എന്ന സ്ഥിതിയില്‍ നിന്നും സംരംഭകത്വത്തിലേക്കും അതുവഴി തൊഴില്‍ നല്‍കാന്‍ പ്രാപ്തരായ സംരംഭകര്‍ എന്ന നിലയിലേക്കും എത്തിക്കുക എന്ന ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ കേരളത്തിലെ നിര്‍വ്വഹണ ഏജന്‍സി കുടുംബശ്രീയാണ്. പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മികച്ച പ്രകടനം കാഴ്ച്ച വെച്ച സംരംഭകര്‍ക്കാണ് പുരസ്‌ക്കാരങ്ങള്‍. കമ്മ്യൂണിറ്റി തലം, സ്ഥാപന തലം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍ തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ആലപ്പുഴ എന്നീ ജില്ലകളില്‍ പൈലറ്റ് അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയിലെ 18നും 35നും ഇടയിലുളള യുവതീയുവാക്കള്‍ക്ക് സംരംഭാഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ജില്ലയില്‍ നിന്നും 6 സംരംഭകര്‍ക്കും ജില്ലാമിഷനും അവാര്‍ഡ് ലഭിച്ചു.

 

date