Skip to main content

ജില്ലയിൽ ഇന്ന് (23.09.2021) കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 24952 പേർ (17534 ഒന്നാം ഡോസും, 7418 രണ്ടാം ഡോസും)

 

* കോവാക്സിൻ കുത്തിവെപ്പെടുത്തവർ 1956 പേർ (1952 ഒന്നാം ഡോസ്, 4 രണ്ടാം ഡോസ്)

*സ്പുട്നിക്ക് ഒന്നാം ഡോസ് കുത്തിവെപ്പെടുത്തവർ 13 പേർ 

ജില്ലയിൽ ഇന്ന് (23.09.2021) ആകെ 24952 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 49 ആരോഗ്യ പ്രവർത്തകർ രണ്ടാം ഡോസും, 37 മുന്നണി പ്രവർത്തകർ രണ്ടാം ഡോസും,18 മുതൽ 45 വയസ്സുവരെയുള്ള 14130 പേർ ഒന്നാം ഡോസും 1851 പേർ രണ്ടാം ഡോസുമടക്കം 15981 പേരും, 
45 വയസ്സിനും 60നും ഇടയിലുള്ള 2545 പേർ ഒന്നാം ഡോസും 3250 പേർ രണ്ടാം ഡോസുമടക്കം 5795 പേരും, 60 വയസിനു മുകളിലുള്ള 859 പേർ ഒന്നാം ഡോസും 2231 പേർ രണ്ടാം ഡോസുമടക്കം 3090 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. 

ആകെ 1956 പേരാണ് ഇന്നേ ദിവസം കോവാക്സിൻ കുത്തിവെപ്പെടുത്തത്, ഇതിൽ 3 ആരോഗ്യ പ്രവർത്തകരും 3 മുന്നണി പ്രവർത്തകരും രണ്ടാം ഡോസും.18 മുതൽ 45 വയസ്സുവരെയുള്ള 4 പേർ ഒന്നാം ഡോസും 1196 പേർ രണ്ടാം ഡോസുമടക്കം 1200 പേരും, 45 മുതൽ 60 വയസ്സുവരെയുള്ളവരിൽ 434 പേർ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 316 പേർ രണ്ടാം ഡോസും കോവാക്സിൻ കുത്തിവെപ്പെടുത്തിട്ടുണ്ട്.

ഇതു കൂടാതെ 13 പേർ സ്പുട്നിക്ക്  കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 18 മുതൽ 45 വരെയുള്ള 9 പേർ ഒന്നാം ഡോസും, 45 മുതൽ 60 വരെയുള്ള ഒരാൾ ഒന്നാം ഡോസും, 60 വയസ്സിനു മുകളിലുള്ള 3 പേർ ഒന്നാം ഡോസും ഉൾപ്പെടും.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു 
 

date