Skip to main content

ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവ്

സമഗ്രശിക്ഷാ  കേരളം, കാസർകോട് ജില്ലയിലെ ബി.ആർ.സികളിൽ ഒഴിവുള്ള എം.ഐ.എസ് കോ ഓർഡിനേറ്റർ, അക്കൗണ്ടന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം  ഒക്‌ടോബർ അഞ്ചിന് രാവിലെ 10 ന്  എസ്.എസ്.കെ  ജില്ലാ പ്രോജക്ട് ഓഫീസിൽ നടക്കും.
കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്/എം.സി.എ/എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ആണ് എം.ഐ.എസ് കോ-ഓർഡിനേറ്ററുടെ യോഗ്യത. ബി.കോം ഡിഗ്രിയും ഗവ. അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ടാലി സർട്ടിഫിക്കറ്റുമാണ് അക്കൗണ്ടന്റിന്റെ യോഗ്യത. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പും സഹിതം ഹാജരാകണം.  ഫോൺ: 04994-230316

date