Post Category
കർഷകമിത്ര അപേക്ഷകൾ ക്ഷണിച്ചു
സംസ്ഥാന കാർഷിക വികസന- കർഷക ക്ഷേമ വകുപ്പിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷക മിത്രങ്ങളെ തിരഞ്ഞെടുക്കുന്നു. തൃശൂർ ജില്ലയിലെ അന്തിക്കാട്, കൊടകര, ഒല്ലൂക്കര, ചാവക്കാട്, വടക്കാഞ്ചേരി, ചാലക്കുടി, മാള, മതിലകം, എന്നീ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് കർഷകർ, എക്കോഷോപ്പുകൾ, ഗ്രാമീണവിപണികൾ, ജില്ലാ സംഭരണകേന്ദ്രങ്ങൾ, മറ്റ് വിപണികൾ മുഖേന കർഷകരുടെ ഉൽപ്പന്നങ്ങൾ വിപണനം നടത്തി കർഷകരെയും കാർഷിക സംരഭങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ ഇൻസെന്റീവായി 5000 രൂപ ലഭിക്കും. കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ, കർഷക കുടുംബാംഗങ്ങൾ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും അതത് കൃഷിഭവനുകളുമായി ബന്ധപ്പെടുക.
date
- Log in to post comments