Post Category
പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ
തൃക്കരിപ്പൂർ ഇ.കെ.എൻ.എം ഗവ. പോളിടെക്‌നിക്ക് കോളേജിലെ മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററൽ എൻട്രി വഴി കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്, ബയോമെഡിക്കൽ എഞ്ചിനീയറിങ് എന്നീ ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്‌ടോബർ ആറിന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു . റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം രാവിലെ 10.30ന് മുമ്പായി കോളേജിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫീസ് 13780 രൂപ കാർഡ് പേമെന്റും 2772 രൂപ കാഷ് പേമെന്റ്ും നടത്തണം. ഫോൺ: 04672211400, 9497644788, 9946457866
date
- Log in to post comments