Skip to main content
kadannapally

സഹകരണ വാരാഘോഷം തുടങ്ങി: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു

ജില്ലാതല സഹകരണ വാരാഘോഷത്തിന് തുടക്കമായി. ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സഹകരണ മേഖലയുടെ വിശ്വാസ്യതയാണ് ഇവിടേക്ക് കൂടുതലായി നിക്ഷേപങ്ങള്‍ വരാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക മാന്ദ്യം പ്രതിരോധിക്കാനായതിന്റെ കാരണവും ഇതു തന്നെ. സഹകരണ മേഖലയുടെ വളര്‍ച്ചയിലൂടെ മാത്രമേ സ്വകാര്യവത്കരണം ചെറുക്കാന്‍ കഴിയൂ- അദ്ദേഹം വ്യക്തമാക്കി.

 
മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. കെ. സോമപ്രസാദ് എം. പി, എം.എല്‍.എമാരായ എം. മുകേഷ്, ജി. എസ്. ജയലാല്‍, എന്‍. എസ്. ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രന്‍, അര്‍ബന്‍ ബാങ്ക് അധ്യക്ഷന്‍ സി.വി. പത്മരാജന്‍,  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശിവശങ്കരപ്പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. 

വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സഹകരണ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്ക് സാധ്യമായ നിയമനിര്‍മാണം എന്ന വിഷയത്തില്‍ സെമിനാറും നടന്നു. 

(പി.ആര്‍.കെ.നമ്പര്‍  2539/17)

date