Skip to main content

റേഷന്‍ കാര്‍ഡ്; അന്തിമ ഘട്ട വിചാരണ    

 മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടി നിലവില്‍ അപേക്ഷ സമര്‍പ്പിക്കുകയും, പഞ്ചായത്തുകളില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത പരാതിക്കാരുമായി കണ്ണൂര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.   മുന്‍ഗണനാ പട്ടികയില്‍ അര്‍ഹരാണെന്ന് സൂചിപ്പിച്ച് പരാതി സമര്‍പ്പിച്ച പഞ്ചായത്തിലെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ ആവശ്യമായ രേഖകള്‍, പഴയതും പുതിയതുമായ റേഷന്‍ കാര്‍ഡുകള്‍ സഹിതം അന്തിമ ഘട്ട ഹിയറിംഗിന് താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാകണം.  20 ന് - കണ്ണൂര്‍ കോര്‍പ്പറേഷന്‍, അഴീക്കോട്, വളപട്ടണം, ചിറക്കല്‍, കടമ്പൂര്‍, മുഴപ്പിലങ്ങാട്, ചെമ്പിലോട്, പെരളശ്ശേരി, മുണ്ടേരി, അഞ്ചരക്കണ്ടി പഞ്ചായത്തുകള്‍/ഡിവിഷനുകള്‍. 21 ന് - കുഞ്ഞിമംഗലം, ചെറുതാഴം, മാടായി, ഏഴോം, കടന്നപ്പളളി-പാണപ്പുഴ, മാട്ടൂല്‍, കണ്ണപുരം, ചെറുകുന്ന്, നാറാത്ത്, പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി പഞ്ചായത്തുകള്‍.
പി എന്‍ സി/4334/2017
 

date