Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

പട്ടികജാതി വികസന വകുപ്പ് പന്തളം ഐറ്റിഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍സ് പഠിപ്പിക്കുന്നതിന് താത്ക്കാലിക അധ്യാപകന്‍റെ ഒഴിവിലേക്ക് അപേക്ഷിക്കാം. എംബിഎ/ ബിബിഎ ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 20ന് രാവിലെ 10ന് പന്തളം ചേരിക്കലിലുള്ള ഐറ്റിഐ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04734 252243. 

(പിഎന്‍പി 3078/17)  
 

date