Skip to main content

പ്ലാനിംഗ് അസിസ്റ്റന്‍റ് ഒഴിവ്

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പ്ലാനിംഗ് അസിസ്റ്റന്‍റ് തസ്തികയില്‍ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഈ മാസം 20ന് വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ നടക്കും. ജ്യോഗ്രഫി/ജിയോളജിയില്‍ ബിരുദാനന്തര ബിരുദമോ തത്തുല്യ യോഗ്യതയും ജിഐഎസ് സോഫ്റ്റ് വെയറില്‍ പ്രാവീണ്യവും അല്ലെങ്കില്‍ റിമോട്ട് സെന്‍സിംഗില്‍ ബിരുദമോ അല്ലെങ്കില്‍ ജിഐഎസ് ആപ്ലിക്കേഷനില്‍ പ്രാവീണ്യമുള്ള സമാനമായ ബിരുദമോ ഉള്ളവര്‍ രാവിലെ 10ന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നഗരാസൂത്രകന്‍റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍.0468 2222435. 

(പിഎന്‍പി 3079/17)

date