Skip to main content

ജലസ്രോതസ്സുകളുടെ ജില്ലാതല റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

ജില്ലാ സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ തുടര്‍വിദ്യാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡുകളിലെ പൊതു ജലസ്രോതസ്സുകളുടെ പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.  വിശദമായ സര്‍വെകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാ ദേവി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എലിസബത്ത് അബു അധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ജി.അനിത, ജില്ലാ പഞ്ചായത്തംഗം എസ്.വി.സുബിന്‍, പ്രൊഫ.ടി.കെ.ജി.നായര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജയിംസ്, ഡയറ്റ് പ്രിന്‍സിപ്പാള്‍ മേരി ജോസഫ് , മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍ എഴുത്തച്ഛന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.     

(പിഎന്‍പി 3083/17)

date