Post Category
സൗര തേജസ്: അപേക്ഷ ക്ഷണിച്ചു
ഗാർഹിക ഉപഭോക്താക്കൾക്ക് കേന്ദ്ര സബ്സിഡിയോടുകൂടി അനർട്ട് മുഖാന്തിരം ഗ്രിഡ് കണക്ടഡ് സൗര വൈദ്യുത നിലയം സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2,3,5,7,10 കിലോവാട്ട് കപ്പാസിറ്റിയുള്ള സൗര വൈദ്യുതി നിലയങ്ങൾ ആണ് സ്ഥാപിക്കുന്നത്. ആദ്യം മൂന്നു കിലോവാട്ടിന് 40 ശതമാനം സബ്സിഡിയും തുടർന്നുള്ള ഓരോ കിലോവാട്ടിന് 20 ശതമാനം സബ്സിഡിയും ഉണ്ടായിരിക്കും. ഉൽപാദിപ്പിക്കുന്ന വൈദ്യുതി മുഴുവൻ ഉപഭോക്താവിന് ഉപയോഗിച്ച് അധികമുള്ള വൈദ്യുതി ഗ്രിഡിലേക്ക് നൽകാം. അപേക്ഷ ലഭിച്ച ശേഷം അനെർട്ട് സാങ്കേതിക വിദഗ്ദർ സ്ഥലം സന്ദർശിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകും. ഫോൺ : 0487- 2320941, 9188119408
date
- Log in to post comments