Skip to main content

തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം

കോട്ടയം: കെൽട്രോണും പട്ടികജാതി വകുപ്പും സംയുക്തമായി  നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിൽ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
മൊബൈൽ ഫോൺ ടെക്‌നോളജി, ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ എഫക്ട്‌സ്, ഓഡിയോ വീഡിയോ എഡിറ്റിംഗ് ആൻഡ് എഫക്ട്‌സ്, ക്ലോസ്ഡ് സർക്യൂട്ട് ടെലിവിഷൻ (സി.സി.ടി.വി.) ആൻഡ് എൽ.ഇ.ഡി. സ്‌ക്രോൾ ഡിസ്‌പ്ലേ എന്നീ കോഴ്‌സുകളിലാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസ സ്റ്റെപെന്റ് നൽകും. താൽപര്യമുള്ളവർ ജനുവരി 15 നകം കോട്ടയം  നാഗമ്പടത്തെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ നൽകണം. ഫോൺ: 9495359224, 9497540481.

date