Skip to main content

ഗാര്‍ഹിക കീടനാശിനികളുടെ വില്‍പ്പനയ്ക്ക് നിയന്ത്രണം - ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു.

 

കാക്കനാട്: മാരക കീടനാശിനികളുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി ഗാര്‍ഹിക കീടനാശിനികളെക്കുറിച്ച് പൊതുജനങ്ങളുടെയും വില്‍പ്പന-വിതരണക്കാരുടെയും ഇടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 18 വരെയാണ് സംസ്ഥാന വ്യാപകമായി ക്യാംപെയ്ന്‍ നടക്കുന്നത്. ഗാര്‍ഹിക കീടനാശിനികളുടെ വിതരണത്തിലും വില്‍പ്പനയിലും പാലിക്കേണ്ട നിയമാനുസൃത വ്യവസ്ഥകള്‍, ഇവയുടെ സുരക്ഷിത ഉപയോഗത്തിന്റെ പ്രാധാന്യം, കീടനാശിനികള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച പൊതുഅവബോധം രൂപപ്പെടുത്താന്‍ സഹായകമായ രീതിയിലാണ് ക്യാംപെയ്ന്‍ സംഘടിപ്പിക്കുന്നത്. എല്ലാ കൃഷിഭവനുകളുടെയും ചുമതലയില്‍ കൃഷി ഉദ്യോഗസ്ഥര്‍ അതാത് പ്രദേശത്തെ വിതരണ വില്‍പ്പന ശാലകള്‍ സന്ദര്‍ശിച്ച് അവബോധ പ്രവര്‍ത്തനം നടത്തും. ഗാര്‍ഹിക കീടനാശിനികള്‍ എന്ന പേരില്‍ നിയന്ത്രിത കീടനാശിനികള്‍ അനധികൃതമായി സ്റ്റോക്ക് ചെയ്ത് വിതരണം നടത്തുന്നവര്‍ക്കെതിരേ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കും. 

date