ഇടുക്കിയിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫർ ഒഴിവ്; വോക്-ഇൻ-ഇന്റർവ്യൂ 26ന്
കോട്ടയം: ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് ഫെബ്രുവരി 26നു രാവിലെ 11ന് വോക്- ഇൻ-ഇന്റർവ്യൂ നടത്തും. കോട്ടയം കളക്ട്രേറ്റ് ഒന്നാം നിലയിലുള്ള ഐ ആൻഡ് പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലാണ് ഇന്റർവ്യൂ.
പ്ലസ് ടുവും ഡിജിറ്റൽ ഫോട്ടോഗ്രാഫിയിൽ എൻ.സി.വി.റ്റി / എസ്.സി.വി.റ്റി / കെ.ജി.ടി.ഇ (ലോവർ ) സ്റ്റിൽ ഫോട്ടോഗ്രാഫി അല്ലെങ്കിൽ ഫോട്ടോ ജേർണലിസത്തിൽ ഡിപ്ലോമ /സർട്ടിഫിക്കറ്റ് നേടിയവർക്ക് പങ്കെടുക്കാം. മാസം 15,000 രൂപ വേതനം ലഭിക്കും. പ്രായം 2022 ഫെബ്രുവരി 19 ന് 20 നും 30 നും മധ്യേ. സ്വന്തമായി ഡിജിറ്റൽ ക്യാമറ ഉണ്ടായിരിക്കണം. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയമനം.
പങ്കെടുക്കുന്നവർ ക്യാമറ, യോഗ്യതാ രേഖകളുടെ അസലും പകർപ്പും, ക്രിമിനൽ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന
താമസപരിധിയിലെ പോലീസ് എസ്.എച്ച്.ഒയുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോൺ: 0481 2562558.
- Log in to post comments