യൂണിഫോം വിതരണവും ജൈവ ഔഷധത്തോട്ട നിര്‍മാണോദ്ഘാടനവും നടന്നു
കുഴിവിള ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ വികസന സമിതിയും രക്ഷകര്‍തൃ സമിതിയും സംഘടിപ്പിച്ച സ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം വിതരണവും ജൈവ ഔഷധത്തോട്ടത്തിന്റെ നിര്‍മാണോദ്ഘാടനവും നടന്നു. പൊതു സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് ഉദ്ഘാടനം ചെയ്തു. ജൈവ ഔഷധത്തോട്ട നിര്‍മാണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചുള്ളിമാനൂര്‍ അക്ബര്‍ ഷാന്‍ നിര്‍വഹിച്ചു. നെടുമങ്ങാട് ഉപ ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ എം. രാജ് കുമാര്‍ യൂണിഫോം വിതരണം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ. ബിജുകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം ഷീല കുമാരി, എസ്.ഐ. ശയ്യ ദാസ്, എസ്. ഷാജഹാന്‍, എസ്. ഗോപാലപിള്ള, ആര്‍. സുകുമാരന്‍ നായര്‍, എന്‍. വിജയന്‍, സി. ഗിരീശ കുമാരന്‍ നായര്‍, ഹെഡ്മിസ്ട്രസ് പി.എസ്. ശ്രീലത, സിന്ധു വി.കെ. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
(പി.ആര്‍.പി 1782/2018)
- Log in to post comments