Skip to main content

ബേഡഡുക്കയില്‍ മദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ   ആദ്യ വിപണനം നടത്തി

കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍കോടിന്റേയും, ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും  ബേഡഡുക്ക സിഡിഎസി ന്റെയും സംയുക്ത സംരംഭമായ മദര്‍ ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമായുള്ള മദര്‍ ബഡ്സ് നോട്ട് ബുക്കിന്റെ  ആദ്യ വിപണനം ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ധന്യ കുട്ടികള്‍ക്ക് വിതരണം നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റും, ഭരണ സമിതി അംഗങ്ങളും, രക്ഷിതാക്കളും  കുട്ടികളില്‍ നിന്ന് നോട്ട് ബുക്ക് വാങ്ങി. ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വരദാരാജ് അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ രജനി, തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. ബഡ്സ് സ്‌കൂള്‍ ടീച്ചര്‍ സുരന്യ സ്വാഗതവും ആയ ഗിരിജ പായം നന്ദിയും പറഞ്ഞു.
 

date