Skip to main content

പന്തലായനി ബി ആർ സി ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു

 

ബി ആർ സി പന്തലായനിയുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്കായി എക്സ്പോഷർ വിസിറ്റ് സംഘടിപ്പിച്ചു. സമകാലിക വിദ്യാഭ്യാസ ആശയം മുൻനിർത്തി നേരനുഭവത്തിലൂടെ അറിവ് നേടുക, സാമൂഹിക ശേഷി വികാസം നേടുക എന്നീ ഉദ്ദേശ്യത്തോടു കൂടി കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ,റയിൽവേസ്റ്റേഷൻ, പോസ്റ്റോഫീസ് എന്നീ സ്ഥാപനങ്ങൾ സന്ദർശിക്കാനാണ് കുട്ടികൾക്ക് അവസരം ലഭിച്ചത്.

കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച യാത്ര  കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  കെ ഷിജു മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.  പന്തലായനി ബി ആർ സി ബി പി സി  യൂസഫ് നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഫയർ ആന്റ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ  സി. പി ആനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. അസി ഫയർ ആന്റ് റസ്ക്യൂ ഓഫീസർ  പ്രമോദ് ആശംസ അറിയിച്ച ചടങ്ങിൽ സ്പെഷ്യൽ എജ്യൂക്കേറ്റർ എം കെ പ്രശോഭ് സ്വാഗതവും സന്ധ്യ രവീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.
പന്തലായനി ബി ആർ സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള ഭിന്നശേഷി വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കളും സ്പെഷ്യൽ എജ്യൂക്കേറ്റർമാരും, ബി ആർ സി പ്രവർത്ത

date