Skip to main content

ക്ഷയരോഗ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

 

കൊയിലാണ്ടി നഗരസഭയും കുടുംബശ്രീ എന്‍യുഎല്‍എമ്മും , ജില്ലാ ടി.ബി സെല്ലും സംയുക്തമായി നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും സിഡിഎസ് അംഗങ്ങള്‍ക്കുമായി ക്ഷയരോഗ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

സ്ഥിരം സമിതി അധ്യക്ഷ സി.പ്രജില അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.ഷിജു മാസ്റ്റര്‍ , കെ.എ ഇന്ദിര, പി.കെ. നിജില, ജില്ലാ ടി.ബി. ആന്റ് എയ്ഡ്‌സ് കണ്‍ട്രോളര്‍ ഡോ.പി.പി.പ്രമോദ് കുമാര്‍, ഡി.ടി.സി. സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് അബ്ദുള്‍ സലാം, കെ.എ.ഐ.സി.ടി.സി.കൗണ്‍സിലര്‍ എസ്.ശ്രീലേഖ, ടി. ശരത് സത്യന്‍, ടി.പി. സവിത, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രമേശന്‍ സി.ഡി.എസ് അധ്യക്ഷന്‍മാരായ എം.പി.ഇന്ദുലേഖ, കെ.കെ.വിപിന എന്നിവര്‍ സംസാരിച്ചു.

date