Skip to main content

അറിയിപ്പുകൾ

 

ലേഖന മത്സരം

ലോക ഉപഭോക്തൃ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ലേഖന മത്സരം നടത്തുന്നു. ''ഉപഭോക്തൃ സംരക്ഷണ നിയമം- 2019 പ്രത്യാശകള്‍'' എന്ന വിഷയത്തിലുള്ള ലേഖനം പേര്, ക്ലാസ്സ്, ഫോണ്‍ നമ്പര്‍, പഠിക്കുന്ന കോളേജിന്റെ പേര് എന്നിവ സഹിതം dsokozhikode@gmail.com-ല്‍  മാര്‍ച്ച് 14 വൈകീട്ട് മൂന്നിനകം ലഭിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 0495-2370655.

ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുത്തിയാട് കേരള സംസ്ഥാന നിര്‍മിതി കേന്ദ്രം, കോഴിക്കോട് സെന്ററില്‍ നടത്തുന്ന മോഡേണ്‍ പെയിന്റിംഗിന്റെ ആവശ്യത്തിന് വേണ്ടി പെയിന്റിന്റെ (അപെക്‌സ്- 40 ലിറ്റര്‍, ഇനാമല്‍- 20 ലിറ്റര്‍) ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15 വൈകീട്ട് മൂന്ന് വരെ സ്വീകരിക്കും. ഫോണ്‍: 0495- 2772394, 8111882869.

പി.എസ്.സി അഭിമുഖം 16ന്

പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്.എ എന്‍.സി.എ- (കാറ്റഗറി നമ്പര്‍ 175/2020) തസ്തികയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് മാര്‍ച്ച് 16 രാവിലെ 9.30നും, യു.പി.എസ്.എ എന്‍.സി.എ - ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പര്‍ 179/2020) തസ്തികയ്ക്ക് അപേക്ഷിച്ചവര്‍ക്ക് രാവിലെ 10 മണിക്കും, യു.പി.എസ്.എ എന്‍.സി.എ- വിശ്വകര്‍മ്മ (കാറ്റഗറി നമ്പര്‍ 181/2020) തസ്തികയ്ക്ക് അപേക്ഷിച്ചവര്‍ക്ക് മാര്‍ച്ച് 16 രാവിലെ 10.30നും, കോഴിക്കോട് ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2371971

കണ്‍സള്‍ട്ടന്റ് സൈക്യാട്രി: പേര് രജിസ്റ്റര്‍ ചെയ്യണം

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍സള്‍ട്ടന്റ് സൈക്യാട്രി തസ്തികയില്‍ താത്കാലിക ഒഴിവുണ്ട്. യോഗ്യത: എം.ബി.ബി.എസ് വിത്ത് ടിസിഎംസി റജിസ്‌ട്രേഷന്‍, പിജി ഡിഗ്രി/ സൈക്യട്രിയില്‍ ഡിപ്ലോമ. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 21 നകം  ബന്ധപ്പെട്ട  പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.  നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2376179.

പതാക വില്‍പ്പന: കുടിശ്ശിക 18നകം ഒടുക്കണം

ജില്ലാതല സായുധസേനാ പതാക നിധി സമാഹരണത്തിന്റെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വിതരണം ചെയ്ത സായുധ സേനാ പതാകകളുടെ വില്‍പ്പന തുക കുടിശ്ശികയാക്കിയ ഓഫീസുകളുടെ മേലധികാരികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍/ പ്രധാനാധ്യപകര്‍ എന്നിവര്‍ നിലവിലുള്ള മുഴുവന്‍ കുടിശ്ശിക തുകയും മാര്‍ച്ച് 18നകം സര്‍ക്കാരിലേക്ക് ഒടുക്കി രസീതി കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

താത്പര്യപത്രം ക്ഷണിച്ചു

കോഴിക്കോട് ബീച്ചില്‍ പാരഗ്ലൈഡിങ് /പാരാമോട്ടോര്‍ ആക്ടിവിറ്റീസ് നടത്തിപ്പിനും ജില്ലയിലെ വിവിധ ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിന് വേണ്ടിയുള്ള രജിസ്ട്രേഷന്‍ ചെയ്യുന്നതിനും ഏജന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. അവസാന തിയ്യതി: മാര്‍ച്ച് 21 വൈകീട്ട് മൂന്ന് മണി. വിവരങ്ങള്‍ക്ക്: www.dtpckozhikode.com, ഫോണ്‍: 0495 2720012.

ലോട്ടറി ഏജന്റുമാര്‍ക്ക് ബോധവത്ക്കരണ ക്ലാസ്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഏജന്റുമാര്‍ക്കുള്ള ബോധവത്ക്കരണ ക്ലാസ് മാര്‍ച്ച് 17 വൈകുന്നേരം 3 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ രണ്ടായിരത്തില്‍ കൂടുതല്‍ ടിക്കറ്റെടുക്കുന്ന മുഴുവന്‍ ഏജന്റുമാരും പങ്കെടുക്കണമെന്ന്  ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അറിയിച്ചു.

വെറ്ററിനറി ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി വെറ്ററിനറി ഡോക്ടറെ താത്കാലികമായി  നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്ലോക്കുകളില്‍ ജോലി ചെയ്യാന്‍ സന്നദ്ധതയുളളവരും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും വെറ്ററിനറി സയന്‍സില്‍ ബിരുദവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 16 രാവിലെ 11 മണിക്ക് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 0495 2768075

date