Skip to main content

ഹരിത നൈപുണ്യ വികസന പദ്ധതിക്ക് തുടക്കം

 

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആൻഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസില്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്‍, പാരാടാക്സോണമി വിഷയങ്ങളില്‍ ഹരിതനൈപുണ്യ വികസനപദ്ധതിക്ക് തുടക്കമായി. കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാവകുപ്പിന്റെ സഹായത്താലാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന  ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് പദ്ധതി ഏകോപനം സാദ്ധ്യമാക്കുന്നത്. രണ്ടു പരിപാടികള്‍ക്കുമായി സംസ്ഥാനത്തിനകത്തും പുറത്തുമായുള്ള 60 കുട്ടികള്‍ പങ്കെടുക്കും.

വയനാട് എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ. എന്‍.എസ്. പ്രദീപ്, പ്രൊഫ. എം. സാബു,  മിഥുന്‍ വേണുഗോപാല്‍  എന്നിവര്‍ സംസാരിച്ചു.

date